പ്രിയദർശിനി കാരണം ദുരിതം; സർക്കാരിൽ സമ്മർദം ശക്തമാക്കാൻ സ്വകാര്യ ബസുടമകൾ, സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം


സർക്കാരിൽ സമ്മർദം ശക്തമാക്കാൻ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ. ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസുടമകൾ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സർക്കാരിന്റെ പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസ് വ്യവസായം കടുത്ത നഷ്ടത്തിലാണെന്നാണ് ബസുടമകളുടെ പരാതി. വിഷയത്തിൽ മുഖ്യമന്ത്രിയെ അടക്കം നേരിട്ടുകണ്ടിട്ടും അനുകൂല നിലപാടുണ്ടായില്ലെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. മിനിമം ചാർജ് 20 രൂപയാക്കുക, വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധിപ്പിക്കുക, പ്രിയ​ദർശിനി കാരണം ​ദുരിതം അനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക തുടങ്ങിയവയാണ് ബസുടമകളുടെ ആവശ്യം. പ്രിയദർശിനി പദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് ഡീസലടിക്കാനോ വേതനം നൽകാനോ പോലും വരുമാനം ലഭിക്കുന്നില്ലെന്നാണ് ഉടമകൾ പറയുന്നത്. വിഷയത്തിൽ നേരത്തേ ബസുടമകൾ സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരസമരം ആരംഭിക്കുന്നത്. പരിഹാരമുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്നും ബസുടമകൾ പറഞ്ഞിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *