45 കാരനെ ആക്രമിച്ചെന്ന പരാതിയില്‍ മൂന്ന് പേരെ കേളകം പോലീസ് അറസ്റ്റ് ചെയ്തു.കൊട്ടിയൂര്‍ മന്ദംചേരി മേലെ ഉന്നതിയിലെ കാനോത്ത് വീട്ടില്‍ കുമാരനെയാണ് ആക്രമിച്ചത്.


ഒന്നിച്ചു ജോലിക്കു പോകാത്ത വിരോധത്തില്‍ തടഞ്ഞു വച്ച് കല്ലുകൊണ്ടാക്രമിച്ചെന്ന പരാതിയില്‍ മൂന്നു പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. കൊട്ടിയൂര്‍ മന്ദംചേരി മേലെ ഉന്നതിയില്‍ കാനോത്ത് വീട്ടില്‍ കുമാരനാണ് (45) പരിക്കേറ്റത്. കുമാരന്റെ പരാതിയില്‍ കൊട്ടിയൂര്‍ സ്വദേശികളായ ജോയ് ഏത്തുംക്കല്‍, സജിത്ത് ചോലാട്ട്, അനീഷ് പുതുപ്പറമ്പില്‍ എന്നിവര്‍ക്കെതിരേയാണ് കേളകം പൊലിസ് കേസെടുത്തത്. കഴിഞ്ഞ 29ന് ഉച്ചയ്ക്ക് 12 ഓടെ കൊട്ടിയൂര്‍ നെല്ലിയോടിയില്‍ വച്ചായിരുന്നു ആക്രമണം. മൂന്നു പേരും ചേര്‍ന്ന് കല്ലു കൊണ്ട് തലയ്ക്കും മുഖത്തും ശരീരത്തിലും അടിച്ചു പരിക്കേല്‍പ്പിച്ചെന്നാണ് പരാതി.

 


Leave a Reply

Your email address will not be published. Required fields are marked *