മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ഇന്നു നൂറുവയസ്സ് . പുന്നപ്ര വയലാർ സമരത്തിലെ നായകൻ, പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ, ഭരണപരിഷ്കാര കമ്മീ ഷൻ അധ്യക്ഷൻ, ദേശാഭിമാനി പത്രാധിപർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20നായിരുന്നു ജനനം. 1940ൽ തന്റെ പതിനേഴാംവയസ്സിലാണ് വി എസ് കമ്മ്യൂണിസ്റ്റുപാർട്ടിയിൽ അംഗമായത്.