• Fri. Sep 20th, 2024
Top Tags

വര്‍ണോത്സവം 2023 പ്രസംഗമത്സരങ്ങള്‍ നാളെ

Bynewsdesk

Oct 26, 2023

ശിശുദിനത്തിലെ കുട്ടികളുടെ പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനു ജില്ല ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ‘ വര്‍ണോത്സവം 2023 ‘ഒന്നാംഘട്ടമല്‍സരം ഒക്ടോബര്‍ 27 ന് രാവിലെ ഒന്‍പത് മുതല്‍ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

നഗരസഭ ചെയര്‍മാന്‍ അഡ്വ ടി. സക്കീര്‍ഹുസൈന്‍ പ്രസംഗമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് / മുനിസിപ്പല്‍ തലങ്ങളില്‍ മലയാളം പ്രസംഗമല്‍സരങ്ങളില്‍ ( എല്‍.പി / യു.പി വിഭാഗം ) ഒന്നാംസ്ഥാനം നേടിയവരാണ് പങ്കെടുക്കേണ്ടത്. രജിസ്ട്രേഷന്‍ ഒന്‍പതിന്. രണ്ടാംഘട്ട മത്സരങ്ങള്‍ ഒക്ടോബര്‍ 29 ന് ഞായറാഴ്ച രാവിലെ 10 മുതല്‍ കോഴഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *