• Fri. Sep 20th, 2024
Top Tags

കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യത

Bynewsdesk

Oct 27, 2023

കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴയ്ക്കു സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ഉണ്ടാകും.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു

മറ്റൊരു ചക്രവാതച്ചുഴി തെക്കു തമിഴ്നാടിനു മുകളില്‍ നിലനില്‍ക്കുന്നു. ഇവയുടെ സ്വാധീനഫലമായാണ് മഴ. കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *