• Fri. Sep 20th, 2024
Top Tags

എടൂരില്‍ ഫാ. മനോജ് ഒറ്റപ്ലാക്കല്‍ മെമ്മോറിയല്‍ ചിത്രരചനാ മത്സരം നവംബര്‍ 11 ന്

Bynewsdesk

Oct 28, 2023

എടൂർ : കണ്ണൂര്‍ ജില്ല അടിസ്ഥാനത്തില്‍ എടൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വച്ച് ഫാ. മനോജ് ഒറ്റപ്ലാക്കല്‍ മെമ്മോറിയല്‍ ചിത്രരചനാ മത്സരം ‘വരയോളം’നവംബര്‍ 11 ന് നടക്കും.യു.പി , ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം.ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് നവംബര്‍ 19 ന് തലശേരി സാന്‍ ജോസ് മെട്രോപൊളിറ്റന്‍ സ്‌കൂളില്‍ വച്ച് നടക്കുന്ന ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ ജീവചരിത്രം താലന്തിന്റെന്റെ പ്രകാശന ചടങ്ങില്‍ വച്ച് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും.

വാട്ടര്‍ കളറാണ് ചിത്രരചനാമാധ്യമം.പേപ്പര്‍ മത്സരസ്ഥലത്തു വിതരണം ചെയ്യുന്നതാണ്. മറ്റ് ആവശ്യമായ ഉപകരണങ്ങള്‍ മത്സരാര്‍ഥികള്‍ കരുതേണ്ടതാണ്.

എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 2000 എസ് എസ് എല്‍സി ബാച്ച് നെല്ലിക്കയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മല്‍സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് 8075779406 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനുള്ള അവസാന തീയതി നവംബര്‍ 8.

Spread the love

Leave a Reply

Your email address will not be published. Required fields are marked *