സെപ്റ്റംബറില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ടുചെയ്തത് 1697 സെങ്കു കേസുകളാണ്. മൂന്നുമരണവും റിപ്പോര്‍ട്ട് ചെയ്തു. 210 എലിപ്പനി കേസുകളും, 6 മരണവുമാണ് കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ഇതുവരെ 1370 ഡെങ്കുകേസുകളും 292 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. പനിബാധിച്ചുള്ള മരണം കൂടി. അഞ്ചുപേര്‍ ഡെങ്കുപ്പനി ബാധിച്ചും, 12 പേര് എലിപ്പനി ബാധിച്ചും മരിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഡെങ്കു ബാധിച്ച് 27കാരി മരിച്ചിരുന്നു. അതിനുമുമ്പ് ആറുവയസ്സുകാരിയുടെയും 27കാരന്റെയും മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്തുദിവസത്തിനിടെ മൂന്നുമരണമാണ് തിരുവനന്തപുരം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
പനിക്കണക്കുയരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്. പ്രായമാകത്തവരിലും മറ്റു രോഗങ്ങളില്ലാത്തവരിലും പോലും അപകടകരമാകാം എന്നതിനാല്‍ ഡെങ്കുവില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്കി.