• Thu. Sep 19th, 2024
Top Tags

കണ്ണൂർ തളിപ്പറമ്പിൽ അധികൃതരോടു നിരവധിത്തവണ ആവശ്യപ്പെട്ടിട്ടും റോഡ് ടാര്‍ ചെയ്യാത്തതിനാല്‍ പ്രദേശവാസികള്‍ സ്വന്തം ചിലവില്‍ കോണ്‍ക്രീറ്റ് ചെയ്ത് പ്രശ്നം പരിഹരിച്ചു.

Bynewsdesk

Nov 2, 2023

തളിപ്പറമ്പ് നഗരസഭയിലെ കുപ്പം-മരത്തക്കാട് റോഡ് തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

50 മീറ്റര്‍ നീളത്തിലുള്ള റോഡ് കാല്‍നടയാത്രക്ക് പോലും പറ്റാതെ വന്നതോടെയാണ് പ്രദേശവാസികള്‍ 25,000 രൂപയോളം മുടക്കി റോഡ് കോണ്‍ക്രീറ്റ് ചെയ്തത്.
വാര്‍ഡ് സഭയില്‍ ഈ വിഷയം ഉന്നയിക്കപ്പെടാത്തത് കൊണ്ടാണ് റോഡ് നവീകരിക്കാന്‍ നഗരസഭക്ക് തുക വകയിരുത്താന്‍ സാധിക്കാതെ വന്നതെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്തുതന്നെയായാലും പ്രദേശവാസികള്‍ സ്വന്തം ചിലവില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *