• Fri. Sep 20th, 2024
Top Tags

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് ശരാശരി 20 പൈസ

Bynewsdesk

Nov 3, 2023

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് ശരാശരി ഇരുപതുപൈസയാണ് വര്‍ധന. പുതിയ നിരക്കുകള്‍ക്ക് ഈമാസം ഒന്നുമുതല്‍ അടുത്തവര്‍ഷം ജൂണ്‍ 30 വരെയാണ് പ്രാബല്യം. പ്രതിമാസം നൂറുയൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 20 രൂപ കൂടും. ദാരിദ്യരേഖയ്ക്ക് താഴെയുള്ള പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനയില്ല. മറ്റ് ഗാര്‍ഹിക ഉപയോക്താക്കളുടെ പ്രതിമാസ അധിക നിരക്ക് ഇനി പറയും പ്രകാരംപ്രതിമാസം അധികം നല്‍കേണ്ടതുക

50 യൂണിറ്റ് വരെ 10 രൂപ

51 മുതൽ 100 വരെ 20

101 മുതൽ 150 വരെ 33

151 മുതൽ 200 വരെ48

201 മുതൽ 250 വരെ 58

300 യൂണിറ്റ് വരെ 90

350 യൂണിറ്റ് വരെ 123

400 യൂണിറ്റ് വരെ 135

500 യൂണിറ്റ് വരെ 185

550യൂണിറ്റിനു വരെ 200

ഐടി, ഐടി അനുബന്ധ വ്യവസായങ്ങള്‍ക്ക് പഴയനിരക്ക് തുടരും. മറ്റ് വ്യവസായ സ്ഥാനപങ്ങള്‍ക്ക് 1.5 ശതമാനം മുതല്‍ 3 ശതമാനം വരെയാണ് വര്‍ധന. ആശുപത്രികള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവയെയും നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കി. യൂണിറ്റിന് 41 പൈസയാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. നിരക്ക് വര്‍ധന വഴി 531 കോടിരൂപയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *