പള്ളിക്കര: കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകള്‍ക്കായുള്ള ഹെല്‍ത്ത് ക്യാംപ് നവംബര്‍ 4 ശനി രാവിലെ 10 മണിക്ക് പള്ളിക്കര സര്‍വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.
മെന്‍സ്ട്രല്‍ ഹെല്‍ത്ത്, സ്ട്രെസ് മാനേജ്മെന്റ്, തൈറോയിഡ്,പ്രീ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രീ ഡയബറ്റിക് രോഗ നിര്‍ണ്ണയവും ചികിത്സയും ബോധവത്കരണവും നടക്കും.
ബോധവല്‍ക്കരണ ക്ലാസിന് ഡോ.ജാരിയാ റഹ്മത്ത് നേതൃത്വം നല്‍കും. ഡോ.ഷീബ എം.എസ്, ഡോ.ഹെന്ന , ഡോ.സശിത, ഡോ.അലീന എന്നിവര്‍ ക്യാമ്പ് നയിക്കും.
ഡോ.ഷീബ എം.എസ് (ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഗവ. ഹോമിയോ ഡിസ്പെന്‍സറി, പള്ളിക്കര) സ്വാഗതം പറയും. നസ്നീന് വഹാബ് (വൈസ് പ്രസിഡണ്ട്, പള്ളിക്കര ഗ്രാമ പഞ്ചായത്ത്) അധ്യക്ഷത വഹിക്കും. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന് പരിപാടി ഉദ്ഘാടനം ചെയ്യും. സൂരജ്.വി, മണികണ്ഠന് എ , ജയശ്രീ.കെ.വി , മുഹമ്മദ് കുഞ്ഞി അബ്ബാസ്, തായല്‍ മവ്വല്‍ കുഞ്ഞബ്ദുള്ള, ജയശ്രീ എം. പി, അനിത.വി കെ, സുമതി എന്നിവര്‍ പ്രസംഗിക്കും. ഡോ ഹെന്ന നന്ദി പറയും.