• Fri. Sep 20th, 2024
Top Tags

തിരുമേനിയിൽ കാട്ടുപന്നികളുടെ വിളയാട്ടം; കർഷകർ കണ്ണീരിൽ

Bynewsdesk

Nov 6, 2023

തിരുമേനി : ചെറുപുഴ മലയോര മേഖലയിൽ കാട്ടുപന്നികളുടെ വിളയാട്ടം തുടരുന്നു.കഴിഞ്ഞ ദിവസം തിരുമേനി ഗവ.ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ ഇടക്കര സജിയുടെ കപ്പക്കൃഷിയാണു കാട്ടുപന്നികൾ നശിപ്പിച്ചത്.

വീടിനു സമീപം നട്ട കപ്പയാണു പന്നിക്കൂട്ടം നശിപ്പിച്ചത്. രാത്രിയിൽ പട്ടികൾ നിർത്താതെ കുരയ്ക്കുന്നുണ്ടായി സജി പറഞ്ഞു. സമീപ പ്രദേശങ്ങളിലെല്ലാം കാട്ടുപന്നികൾ എത്തി കൃഷികൾ നശിപ്പിക്കുന്നത് പതിവാണ്.

ഇവയുടെ ആക്രമണം ഭയന്നാണ് വീട്ടിൽ നിന്ന്പു റത്തിറങ്ങാതിരുന്നതെന്നു സജി പറയുന്നു. ഏറെ ജനവാസമുള്ളതും തിരുമേനിയോട് ചേർന്നു കിടക്കുന്നതുമായ പ്രദേശത്താണ്ക ഴിഞ്ഞദിവസം കാട്ടുപന്നി ഇറങ്ങിയത്. ഇതോടെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.
ചെറുപുഴ പഞ്ചായത്തിലെ നാരോത്തുംകുണ്ട്, കുളത്തുവായി, മീനുള്ളി, രാജഗിരി, ജോസ്ഗിരി, താബോർ, പ്രാപ്പൊയിൽ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാണ്. എന്നാൽ ഇവയെ പിടികൂടാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *