മംഗളൂരു: ഉഡുപ്പിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ഫ്ളാറ്റില്‍നിന്നു വീണ് മരിച്ചനിലയില്‍ കണ്ടെത്തി. 13കാരി പ്രജ്ഞയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മണിപ്പാല്‍ ഹെര്ഗസ്വദേശിനി കൃതികയുടെ മകളാണ് പ്രജ്ഞ. താമസിക്കുന്ന ഫ്ളാറ്റിന്റെ എട്ടാംനിലയിലെ ബാല്‍ക്കണിയില്‍നിന്നാണ് പ്രജ്ഞ താഴേക്കുവീണതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉഡുപ്പി പൊലീസ് അറിയിച്ചു.