• Fri. Sep 20th, 2024
Top Tags

കളമശേരി സ്‌ഫോടനം: മാര്‍ട്ടിനുമായി ഇന്നും തെളിവെടുപ്പ്, കനത്ത സുരക്ഷ

Bynewsdesk

Nov 10, 2023

കളമശേരി സ്‌ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ തെളിവെടുപ്പ് ഇന്നും തുടരും. തമ്മനത്തെ വീട്ടിലടക്കം കൂടുതല്‍ സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്. സ്‌ഫോടക വസ്തു നിര്‍മ്മാണത്തിന് പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയിലടക്കമായിരുന്നു ഇന്നലെ തെളിവെടുപ്പ് നടത്തിയത്. കടക്കാരന്‍ മാര്‍ട്ടിനെ തിരിച്ചറിഞ്ഞിരുന്നു. സ്‌ഫോടനം നടന്ന് സാംമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെ തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഈ മാസം 15നാണ് ഡൊമനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *