കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ സ്കൂള്‍ കലോത്സവം 13 മുതല്‍ 16 വരെ കണ്ണൂര്‍ മുൻസിപ്പല്‍ വൊക്കേഷണല്‍ ഹൈസ്കൂളില്‍ നടക്കും.
14ന് രാവിലെ 11ന് കടന്നപ്പള്ളി രാമചന്ദ്രൻ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 12 വേദികളിലായി 6500 കലാകാരന്മാര് മാറ്റുരയ്ക്കും. സമാപന സമ്മേളനം 16ന് വൈകുന്നേരം നാലിന് മേയര്‍ ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. വിളംബര ജാഥ ഇന്ന് വൈകുന്നേരം 3.30ന് മുൻസിപ്പല്‍ വൊക്കേഷണല്‍ സ്കൂളില്‍ നിന്ന് നടത്തും.വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ ടി.ഒ മോഹനൻ, കോര്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാൻ എം.പി.രാജേഷ്, കൗണ്‍സിലര്‍ പി.കെ.അൻവര്‍, നോര്‍ത്ത് എ.ഇ.പ്രസന്നകുമാരി, പ്രദീപ് നാറോത്ത് എന്നിവര്‍ പങ്കെടുത്തു.