• Fri. Sep 20th, 2024
Top Tags

മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു

Bynewsdesk

Nov 14, 2023

അതിയാമ്പൂര്‍: പാര്‍കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂളിലെ പരിസ്ഥിതി/ജെ ആര്‍ സി / സോഷ്യല്‍ സര്‍വീസ് ക്ലബ്ബുകളും പിടിഎയും സംയുക്തമായാണ് പച്ചക്കറി കൃഷി നടത്തുന്നത്. സ്‌ക്കൂള്‍ കോമ്പൗണ്ടിനോട് ചേര്‍ന്ന് കാട് കയറി കിടന്നിരുന്ന നഗരസഭയുടെ സ്ഥലം പിടിഎ കമ്മറ്റി വൃത്തിയാക്കിയത്. പാര്‍കോ ക്ലബ്ബ് പ്രവര്‍ത്തകരായ ബി ഗംഗാധരന്‍, പി വി ജയന്‍, കെ പ്രദീപ്, കെ.പി. ധീരജ്, അശ്വിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിലം ഒരുക്കിയത്. സ്‌ക്കൂളിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ജൈവകൃഷിയിലൂടെ കണ്ടെത്താനാണ് തീരുമാനം. ഇതു വഴി സ്‌ക്കൂള്‍ കുട്ടികള്‍ക്ക് പോഷകമൂല്യമുള്ള വിഷരഹിതമായ പച്ചക്കറികള്‍ ലഭ്യമാക്കാനാവും. ഉച്ചഭക്ഷണ പരിപാടി സാമ്പത്തിക ബാധ്യത നേരിടുന്ന ഈ അവസരത്തില്‍ ഇത്തരമൊരു ജൈവഅടുക്കളത്തോട്ടം വലിയൊരാശ്വാസമാകും എന്നതില്‍ സംശയമില്ല.
ജൈവ പച്ചക്കറിത്തോട്ടം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ജി ജയന്‍ അധ്യക്ഷത വഹിച്ചു. മദര്‍ പിടിഎ പ്രസിഡന്റ് ഇ മഞ്ജു, പാര്‍കോ ക്ലബ്ബ് പ്രസിഡണ്ട് ബി ഗംഗാധരന്‍, പി വി സാലു, കെ അനില്‍ കുമാര്‍, കെ വി വനജ, പി ശ്രീകല, കെ വി സൈജു, ബാലന്‍ മടിക്കൈ, എം. സീമ , പി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹെഡ്മാസ്റ്റര്‍ കെ അനില്‍ കുമാര്‍ സ്വാഗതവും പി പി മോഹനന്‍ നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *