• Fri. Sep 20th, 2024
Top Tags

ഫയര്‍ ഫ്‌ളൈ ടൂര്‍ ഓര്‍ഗനൈസേര്‍സ് കാഞ്ഞങ്ങാട് പ്രവര്‍ത്തനം തുടങ്ങി: കുന്നുമ്മല്‍ കൃഷ്ണ കോംപ്ലക്‌സില്‍ നഗരസഭ അധ്യക്ഷ കെ.വി. സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

Bynewsdesk

Nov 16, 2023

കാഞ്ഞങ്ങാട്: ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പുതിയ പദ്ധതിയുമായി ഫയര്‍ ഫ്‌ലൈ ടൂര്‍ ഓര്‍ഗനൈസേര്‍സ് കാഞ്ഞങ്ങാട് കുന്നുമ്മല്‍ കൃഷ്ണ കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു.കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി. സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നൊബേല്‍ ജെയിംസ് അധ്യക്ഷനായി.
നഗരത്തിലെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. മിഥുന്‍ കൃഷ്ണന്‍ സ്വാഗതവും , യദുകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ഈ പദ്ധതിയില്‍ ആഭ്യന്തര-വിദേശ ഗ്രൂപ്പ് ടൂറിസം ,യാത്രാ പദ്ധതി,ഹണിമൂണ്‍ പാക്കേജുകള്‍ തുടങ്ങി, പത്തില്‍ പരം സേവനങ്ങള്‍ നല്‍കുന്നുണ്ട്. കൂടാതെ വിദേശ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് IELTS,OET,GERMAN,FRENCH തുടങ്ങിയ കോഴ്സുകളും ഈ പദ്ധതിയുടെ ആശയമാണ്. രണ്ട് അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ ആരംഭിച്ച ഈ പദ്ധതി ടൂറിസം മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *