• Fri. Sep 20th, 2024
Top Tags

ഐആർപിസി ശ്രീനാരായണ ഡയാലിസിസ് സെന്റർ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Bynewsdesk

Nov 17, 2023

കണ്ണൂർ ഐആർപിസി ശ്രീനാരായണ ഡയാലിസിസ് സെന്റർ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുമെന്ന് ഉപദേശകസമിതി ചെയർമാൻ പി ജയരാജനും ചെയർമാൻ എം പ്രകാശനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. നവംബർ 18 ന് രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങിൽ എൽ ഡിഎഫ് കൺവീനർ ഇ പി ജയരാജനും ഡയാലിസി സെന്ററിന്റെ ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജനും ഉദ്ഘാടനംചെയ്യും. കണ്ണോത്തുംചാലിൽ ശ്രീനാരായണ സേവാ വായനശാലയ്ക്ക് സമീപം രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് സെന്റർ നി ർമിച്ചത്. പത്തുമെഷീനുക ഉടക്കം ആധുനിക സജ്ജീ കരണങ്ങൾ ഒരുക്കിയിട്ടു ണ്ട്. മൂന്ന് ഷിഫ്റ്റുകളിലായി പ്രതിദിനം 30പേർക്ക് ഡയാ ലിസിസ് ചെയ്യാനാകും. സെന്ററിനോടനുബന്ധിച്ച് ഓട്ടിസം, സെറിബ്രൽ പാഴ് സി ബാധിച്ച കുട്ടികൾക്കാ യി സ്പെഷ്യൽ സ്കൂളും ആരംഭിക്കുന്നുണ്ട്.
വാർത്താസമ്മേളന ത്തിൽ കെ സി ഹരികൃഷ് ണൻ, കെ വി മുഹമ്മദ് അഷ്റഫ്, എ പ്രകാശൻ എന്നിവരും പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *