• Fri. Sep 20th, 2024
Top Tags

സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു

Bynewsdesk

Nov 18, 2023

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്കുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരമാവധി 25 ലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത്.
വായ്പ തുക അഞ്ച് ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാന പരിധി ആറ് ലക്ഷം രൂപയും അഞ്ച് ലക്ഷത്തിന് മുകളില്‍ 10 ലക്ഷം രൂപവരെ 15 ലക്ഷം രൂപയും 10 ലക്ഷത്തിന് മുകളില്‍ ഉള്ള വായ്പക്ക് 20 ലക്ഷം രൂപയുമാണ് വരുമാന പരിധി. പ്രായം 18നും 55നും ഇടയില്‍. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി എ കെ ജി ആശുപത്രിക്ക് സമീപമുള്ള കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9400068513.

Spread the love

Leave a Reply

Your email address will not be published. Required fields are marked *