നവ കേരള സദസ്സ് പരിപാടിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകള്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടത്. ഇന്നാണ് നവകേരള സദസ്സ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയോടെ കാസര്‍ഗോടെത്തും. മന്ത്രിമാര്‍ ഇന്നലെ മുതല്‍ തന്നെ ജില്ലയിലേക്ക് എത്തിത്തുടങ്ങി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസ് ഇന്ന് പുലര്‍ച്ചെ കാസര്‍ഗോട് എത്തിച്ചു.