• Fri. Sep 20th, 2024
Top Tags

കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണം;സ്വാഗത സംഘം രൂപീകരിച്ചു

Bynewsdesk

Nov 20, 2023

പേരാവൂര്‍ :ഡിസംബര്‍ ഒന്നിന് പേരാവൂരില്‍ നടക്കുന്ന കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാഗത സംഘം രൂപീകരിച്ചു.
ബലിദാന ദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന യോഗം യുവമോര്‍ച്ച ജില്ല പ്രസിഡന്റ് അരുണ്‍ എ ഭരതിന്റെ അധ്യക്ഷതയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.ബിജെപി സംസ്ഥാന സമിതി അംഗം വി വി ചന്ദ്രന്‍,ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ സജീവന്‍ ആറളം,സത്യന്‍ കൊമ്മേരി,പിജി സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.സ്വാഗത സംഘം ചെയര്‍മാനായി കൂടത്തില്‍ ശ്രീകുമാറിനെ തിരഞ്ഞെടുത്തു.വൈസ് ചെയര്‍മാന്‍മാരായി സന്തോഷ് പ്ലാക്കാട്ട്,സത്യന്‍ കൊമ്മേരി,സുരേഷ് നന്തിത്ത്,ബേബി സോജ,ഉഷ ഗോപാലകൃഷ്ണന്‍,ദേവകി ജെ ആര്‍,ജനറല്‍ കണ്‍വീനറായി അരുണ്‍ ഭരത്,കണ്‍വീനര്‍മാരായി ഇ രജീഷ്,സണ്ണി വടക്കേകുറ്റ്,ആദര്‍ശ് ഇ,രാജു എം സി,എം ഹരി,ട്രഷററായി പി ജി സന്തോഷ് എന്നിവരെ തിരഞ്ഞെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *