കണ്ണൂരില്‍ എട്ടാം ക്ലാസുകാരിയുടെ കൈ അധ്യാപകന് തല്ലിയൊടിച്ചതായി പരാതി. പാച്ചേനി ഗവ.ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനിയെ നോട്ട് എഴുതി പൂര്‍ത്തിയാക്കാത്തതിന് മര്‍ദ്ദിച്ചതായാണ് ആരോപണം. സഹപാഠികളായ മൂന്നു കുട്ടികളെയും അദ്ധ്യാപകന് മര്‍ദിച്ചതായി കുട്ടി പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെ നടന്ന സംഭവത്തില്‍ ഉച്ചയോടെയാണ് സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചത്. പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ വലതു കൈക്ക് പൊട്ടലുണ്ട്. സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.