ബാലുശേരിയില്‍ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറെ ലഹരി മാഫിയ സംഘം ആക്രമിച്ചു.ടി.എം ശ്രീനിവാസനാണ് മര്‍ദനമേറ്റത്.
വൈകിട്ട് ഏഴ് മണിയോടെയാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ടിഎം ശ്രീനിവാസനു നേരെ ലഹരി മാഫിയ ക്രൂരമായ ആക്രമണം നടത്തിയത്. കുടുംബവുമായി ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴായിരുന്നു ലഹരി മാഫിയയുടെ ആക്രമണം. അസിസ്റ്റന്റ് കമ്മീഷണറെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തലക്കും മുഖത്തും കണ്ണിനും പരിക്കുണ്ട്. ബാലുശേരി താലൂക്ക് ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി.
പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.എക്സൈസ് വിമുക്തി പോഗ്രാം അസിസ്റ്റന്റ് കമ്മീഷണറാണ് ഇദ്ദേഹം.