• Thu. Sep 19th, 2024
Top Tags

വീണ്ടും ന്യൂനമർദ്ദം വരുന്നു; ഇന്ന് മഴയ്ക്ക് സാധ്യത.. ഈ ജില്ലകളിൽ; പ്രത്യേക അലേർട്ടുകളില്ല

Bynewsdesk

Nov 25, 2023

സംസ്ഥാനത്ത് വരുംദിവസങ്ങളിലും ഇടിയോടുകൂടിയ മഴ തുടരും. ഇന്ന് എല്ലാ ജില്ലകളിലും മഴ ലഭിച്ചേക്കും. ഇന്നലെ ഉച്ചയ്ക്ക് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്ന് പ്രത്യേക അലേർട്ടുകളില്ല. മാലദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിപ്പിലുണ്ട്.

തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ഞായറാഴ്ചയോടെ രൂപപ്പെടുന്ന ചക്രവാതച്ചുഴി തിങ്കളാഴ്ച ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കും. പിന്നീട് പടിഞ്ഞാറു, വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ബുധനാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും, ആൻഡമാൻ കടലിനും മുകളിൽ തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം.

ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ മുതൽ ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *