• Thu. Sep 19th, 2024
Top Tags

ചപ്പാരപ്പടവ് പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനം ‘ബ്രിക്സ്’ രാജ്യങ്ങളുടെ സെമിനാറിൽ

Bynewsdesk

Dec 1, 2023

പെരുമ്പടവ് : റഷ്യയിലെ ഉഫയിൽ
കഴിഞ്ഞദിവസം സമാപിച്ച ബ്രിക്സ് രാജ്യങ്ങളുടെ സെമിനാറിൽ ചപ്പാരപ്പടവ് പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.

‘അധികാര വികേന്ദ്രീകരണത്തിലെ ജനപങ്കാളിത്തം’ എന്നതായിരുന്നു വിഷയം. ഒരു വർഷമായി ചപ്പാരപ്പടവ് പഞ്ചായത്തിൽ നടക്കുന്ന ‘വർണം ശുചിത്വഗ്രാമം’ പദ്ധതിയാണ് പഠനവിഷയമായത്.

ഇതിന്റെ ഭാഗമായി നടന്ന ശുചിത്വ സന്ദേശ റാലി, വീട്ടുമുറ്റ യോഗം, വിദ്യാലയ സദസ്സുകൾ, ജനകീയ ശുചീകരണങ്ങൾ എന്നിവ സെമിനാറിൽ ചർച്ചയായി. ചപ്പാരപ്പടവ് പഞ്ചായത്ത് മുൻ പ്രസിഡന്റും ഇപ്പോൾ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സീനിയർ കൺസൾട്ടന്റുമായ ഡോ. പി.പി. ബാലനാണ് വിഷയം അവതരിപ്പിച്ചത്.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള 200 പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *