• Fri. Sep 20th, 2024
Top Tags

മിഗ്ജൗമ് ചുഴലിക്കാറ്റ്: കടലിന് നടുവില്‍ പെട്ടത് പോലെ ചെന്നൈ നഗരം

Bynewsdesk

Dec 6, 2023

ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ചെന്നൈ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ മുക്കിക്കളഞ്ഞു. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് മിഗ്ജൗമ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലേക്ക് നീങ്ങുകയാണെങ്കിലും ചെന്നെയില്‍ മഴ തുടരുകയാണ്. മിഗ്ജൗമ് ഇന്ന് ആന്ധ്രാതീരത്ത് ശക്തമാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചെന്നൈയില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിനെ ആദ്യമായാണ് ഇത്രയും ശക്തമായ ഒരു മഴ പെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ ചെന്നൈ നഗരത്തിലെ വെള്ളപ്പൊക്കത്തിന്‍റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വീഡിയോകളില്‍ ചെന്നൈ നഗരത്തില്‍ കടല്‍ കയറിയ പ്രതീതിയാണ്. റോഡുകളെല്ലാം പുഴകള്‍ക്ക് സമാനമായി. വാഹനങ്ങള്‍ക്ക് പകരം നഗരത്തിലെമ്പാടും ചെറു വള്ളങ്ങള്‍ കീഴടക്കി.

കെട്ടിടങ്ങളുടെ താഴത്തെ നിലകളെല്ലാം വെള്ളത്തിനടിയിലാണ്. വിമാനത്താവളങ്ങള്‍ അടച്ചിട്ടപ്പോള്‍ ട്രെയിനുകള്‍ എല്ലാം റദ്ദാക്കപ്പെട്ടു. വിമാനത്താവളത്തിൽ ജലനിരപ്പ് മുട്ടോളം ഉയര്‍ന്നതും വീഡിയോകളില്‍ കാണാം. Bala Harish എന്ന ട്വിറ്റര്‍ (X) ഉപയോക്താവ് പങ്കുവച്ച വീഡിയോയില്‍ റോഡില്‍ കൂടി ഒരു വാഹനം പോകുമ്പോള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളും മറ്റ് ചെറു വാഹനങ്ങളും വെള്ളത്തില്‍ ആടിയുലയുന്നതും വെള്ളം തിരയ്ക്ക് സമാനമായി ആഞ്ഞടിക്കുന്നതും കാണാം. നഗരം കടലിന് നടക്ക് പെട്ടുപോയ പ്രതീതിയായിരുന്നു വീഡിയോകളില്‍. നഗരത്തിലെ വെള്ളപ്പൊക്കത്തിന്‍റെ നൂറ് കണക്കിന് വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *