മട്ടന്നൂർ : വെളിയമ്പ്ര ബാഫഖി മെമ്മോറിയൽ എൽ പി സ്കൂളിൽ നെഹർ ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞിരോടിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. ഇരട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർത്ഥികൾ നാളെയുടെ പ്രതീക്ഷകളാണെന്നും എൻ സി സി പോലെയുളള സന്നദ്ധ സേവകർ നാടിന് ഒരു പാട് സേവനങ്ങൾ ചെയ്ത് മറ്റുള്ളവർക്ക് മാതൃകയാകണമെന്നും സമൂഹ നന്മയെ ഉയർത്തണമെന്നും ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത പറഞ്ഞു.
ടിപി സന്ധ്യ അധ്യക്ഷയായി
മട്ടന്നൂർ എസ് ഐ എ പി സിദ്ധീഖ് മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ പി ബഷീർ, സ്കൂൾ മാനേജർ വി എം ഇബ്രാഹിം ഹാജ്ജി, ഹെഡ്മിസ്ട്രസ് സിസി രമദേവി,പിടിഎ പ്രസിഡണ്ട് കെ സി ഷംസുദ്ദീൻ,കെ വി അബ്ദുള്ള,പി പി സുബിനാസ്, അബ്ദുൽ കബീർ, അഷ്റഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു