രാജ്യത്ത് സ്ത്രീ ശാക്തീകരണത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ജെ ചിഞ്ചു റാണി. സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനം ആണ് നടത്തുന്നത്. നിരീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ വനിതാ നാടകോത്സവത്തിന്റെ ഫ്ലാഗ് ഓഫ് പാളയം കണ്ണിമേറ മാര്‍ക്കറ്റില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് ശക്തമായി മുന്നോട്ട് വരാന്‍ ഇത്തരത്തില്‍ ഉള്ള നാടകോത്സവങ്ങള്‍ സഹായകരമാകുമെന്നും മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ചണ്ഡിഗഡിലെ നാടക പ്രവര്‍ത്തക ദബീന രക്ഷിത് ഫെസ്റ്റിവല്‍ ബുക്ക് ചടങ്ങില്‍ പ്രകാശനം ചെയ്തു.