കണ്ണൂർ: പുതുവർഷ ദിനത്തിൽ മേയർ ടി.ഒ. മോഹനൻ രാജിവെക്കും. ജനുവരി ഒന്നിന് രാവിലെ നടക്കുന്ന കൗൺസിൽ യോഗവും അതിനുശേഷം മേയറുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായ വിതരണവുമുണ്ട്. ഇതിനു ശേഷമായിരിക്കും മേയർ ടി.ഒ. മോഹനൻ രാജി സമർപ്പിക്കുക.
കണ്ണൂർ കോർപറേഷനിൽ മേയർ സ്ഥാനം പങ്കു വെക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ്-മുസ് ലിം ലീഗ് തമ്മിൽ നേരത്തെ ധാരണായായിരുന്നു.
എന്നാൽ പുതിയ മേയറെ സംബന്ധിച്ച് മുസ്ലിം ലീഗ് നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ആരായിരിക്കും മേയർ എന്ന ചോദ്യത്തിന് ലീഗിന്റെ 14 കൗൺസിലർമാരും മേയറാകാൻ യോഗ്യരാണ്. മേയറുടെ രാജിക്ക് ശേഷം മുസ് ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പുതിയ മേയറെ തിരഞ്ഞെടുക്കുമെന്നായിരുന്നു ജില്ലാ പ്രസിഡന്റ് അബ്ദുൽകരീം ചേലേരിയുടെ മറുപടി.