• Fri. Sep 20th, 2024
Top Tags

പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ക്ക് താല്‍കാലികമായി അധിക കോച്ചുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ.

Bynewsdesk

Dec 27, 2023

തിരക്ക് വര്‍ധിക്കുന്നു; കോച്ചുകള്‍ കൂട്ടി റെയില്‍വേ

കണ്ണൂർ : പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ക്ക് താല്‍കാലികമായി അധിക കോച്ചുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ഡിസംബര്‍ 29് മുതല്‍ 2024 ജനുവരി 15 വരെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും കോഴിക്കോടേക്ക് സര്‍വീസ് നടത്തുന്ന ജന്‍ ശതാബ്ദി എക്‌സ്പ്രസിനും(നമ്പര്‍12076), ഇതേ ദിവസങ്ങളില്‍ കോഴിക്കോട് നിന്നും തിരുവനന്തപുരം സെന്‍ട്രലിലേക്ക് സര്‍വീസ് നടത്തുന്ന ജന്‍ശതാബ്ദി എക്‌സ്പ്രസിനും (നമ്പര്‍ 12076)അധികമായി ഒരു ചെയര്‍കാര്‍ കോച്ച് അനുവദിച്ചു.

ഡിസംബര്‍ 27 മുതല്‍ 2024 ജനുവരി 15 വരെ (ചൊവ്വ, ശനി ദിവസങ്ങള്‍ ഒഴികെ) തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും കണ്ണൂര്‍ വരെ പോകുന്ന ജന്‍ ശതാബ്ദി എക്‌സ്പ്രസിനും (നമ്പര്‍ 12082) ഡിസംബര്‍ 28 മുതല്‍ 2024 ജനുവരി 16 വരെ (ബുധന്‍, ഞായര്‍ ദിവസങ്ങള്‍ ഒഴികെ) കണ്ണൂരില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രലിലേക്ക് പോകുന്ന ജന്‍ ശതാബ്ദി എക്‌സ്പ്രസിനും (നമ്പര്‍ 12081) അധികമായി ഓരോ ചെയര്‍ കാര്‍ കോച്ച് അനുവദിച്ചുവെന്ന് ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *