ശ്രീകണ്ഠപുരം : കാവുമ്പായി രക്തസാക്ഷിത്വത്തിന്റെ 77-ാം വാർഷികാചരണം ശനിയാഴ്ച നടക്കും. രാവിലെ ആറിന് കാവുമ്പായി സമരക്കുന്നിൽ സി.പി.എം. ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി എം.സി. രാഘവൻ പതാക ഉയർത്തും. വൈകീട്ട് നാലിന് കൂട്ടംമുഖം കേന്ദ്രീകരിച്ച് റെഡ് വൊളന്റിയർ മാർച്ചും ബഹുജനപ്രകടനവും നടക്കും.
അഞ്ചിന് ഐച്ചേരിയിൽ രക്തസാക്ഷി ദിനാചരണം സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സി.പി.ഐ. ദേശീയ എക്സിക്യുട്ടീവംഗം കെ. പ്രകാശ് ബാബു, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ എന്നിവർ പങ്കെടുക്കും