• Fri. Sep 20th, 2024
Top Tags

പുല്‍പ്പള്ളിയിലെ പ്രതിഷേധം; ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Bynewsdesk

Feb 18, 2024

വാച്ചര്‍ പോളിന്റെ മരണത്തെ തുടര്‍ന്ന് പുല്‍പ്പള്ളിയിലുണ്ടായ പ്രതിഷേധ സംഭവങ്ങളില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൂടാതെ പ്രതിഷേധത്തില്‍ ആസൂത്രണ ആക്രമണമാണോ ഉണ്ടായതെന്നും പൊലീസ് അന്വേഷിക്കും. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞതിനും മൃതദേഹം തടഞ്ഞതിനുമാണ് കേസ് എടുക്കുക.

കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അക്രമ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *