സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍.സ്വര്‍ണവില പവന് 47,560ലെത്തി. 560 രൂപയുടെ വര്‍ധനവാണ് ചൊവാഴ്ചയുണ്ടായത്. ഗ്രാമിന് 80 രൂപ കൂടി 5945 രൂപയുമായി. ഇതോടെ ഒരു വര്‍ഷത്തിനിടെ പവന്റെ വിലയിലുണ്ടായ വര്‍ധന ഏഴായിരത്തോളം രൂപയാണ്.
ആഗോള വിപണിയിലെ വില വര്‍ധനവാണ് രാജ്യത്തെ കുതിപ്പിന് കാരണം. ഒരു ട്രോയ് ഔണ്‍സിന് 2,115 ഡോളര്‍ നിലവാരത്തിലാണ് സ്പോട് ഗോള്‍ഡില്‍ വ്യാപാരം നടക്കുന്നത്.