• Fri. Sep 20th, 2024
Top Tags

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ തുടരുന്നു

Bynewsdesk

Apr 25, 2024

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 24 ന് വൈകിട്ട് ആറു മണി മുതല്‍ 27 രാവിലെ ആറു മണി വരെയാണ് കണ്ണൂര്‍ ജില്ലയില്‍ വരണാധികാരിയും ജില്ലാ കളക്ടറുമായ അരുണ്‍ കെ വിജയന്‍ 144 പുറപ്പെടുവിച്ചത്.

നിരോധനാജ്ഞാ കാലയളവില്‍ നിയമവിരുദ്ധമായ സംഘംചേരല്‍ , പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍ , ഉച്ചഭാഷിണി ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പെടെ ജില്ലയില്‍ നിരോധിച്ചിരിക്കുന്നു.

വീടുകള്‍ തോറും കയറിയുള്ള സന്ദര്‍ശനത്തിന് നിരോധനാജ്ഞ ബാധകമല്ല.

ഈ കാലയളവില്‍ ഒരാളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും പൊതുയോഗമോ ജാഥയോ വിളിച്ചുകൂട്ടുവാനോ, നടത്തുവാനോ പങ്കെടുക്കുവാനോ,അല്ലെങ്കില്‍ അഭിസംബോധന ചെയ്യുവാനോ പാടില്ല. അല്ലെങ്കില്‍ സിനിമാട്ടോഗ്രാഫ്, ടെലിവിഷന്‍ അല്ലെങ്കില്‍ സമാനമായ മറ്റ് ഉപകരണങ്ങള്‍ മുഖേന ഏതെങ്കിലും തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ പൊതുജനങ്ങളിലേക്ക് പ്രദര്‍ശിപ്പിക്കുവാന്‍ പാടില്ല

പൊതുജനങ്ങളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഏതെങ്കിലും സംഗീത പരിപാടിയോ ഏതെങ്കിലും നാടക പ്രകടനമോ മറ്റേതെങ്കിലും വിനോദ പരിപാടിയോ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ പ്രചാരണം ചെയ്യാന്‍ പാടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *