• Fri. Sep 20th, 2024
Top Tags

പരക്കെ വേനല്‍മഴ; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

Bynewsdesk

May 14, 2024

തിരുവനന്തപുരം:സംസ്ഥാനത്ത് പരക്കെ വേനല്‍മഴ സജീവം. ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധയിടങ്ങളില്‍ മഴ ലഭിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്നലെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ഇന്ന് പത്തനംതിട്ട ജില്ലയിലും നാളെ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി.മീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *