കോഴിക്കോട്:പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി ഗോപാലിനായി ലുക്കൗട്ട് സർക്കുലർ ഇറക്കി പൊലീസ്. ഇയാൾ വിദേശത്തേക്ക് കടന്നതായി സൂചനകൾ ലഭിച്ചതിനുപിന്നാലെയാണ് നടപടി. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഇന്റർ പോൾ ബ്ലു കോർണർ നോട്ടീസ് ഇറക്കിയിരുന്നു. ഇതു പിൻവലിച്ചാണ് ഇപ്പോൾ ലുക്കൗട്ട് സർക്കുലർ.
രാഹുൽഇന്ത്യവിട്ടതായും ഇയാൾജർമനിയിലെത്തിയെന്നും പൊലീസ് വ്യക്തമാക്കി.തിരിച്ചെത്തിക്കാനുള്ളനടപടികൾപുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
അതിനിടെ താൻ രാജ്യം വിട്ടതായി രാഹുൽ തന്നെവെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നു ഭീഷണിയുണ്ടെന്നും നാട്ടിൽ നിൽക്കാൻ കഴിയാത്തഅവസ്ഥായാണെന്നുംരാഹുൽപറഞ്ഞു.
രാഹുലിന്റെമൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻകണ്ടെത്തിയത്കർണാടകയിലായിരുന്നു. കോഴിക്കോടു നിന്ന് റോഡ് മാർഗം ബംഗളൂരുവിലെത്തിയ ഇയാൾ ഇവിടെ നിന്ന് സിംഗപ്പൂരിലേക്കും അവിടെനിന്നുജർമനിയിലേക്കുംകടന്നുവെന്നാണ് റിപ്പോർട്ടുകൾ.