കണ്ണൂർ:-പുതിയ അധ്യയന വർഷം തുടങ്ങുന്നതിന് മുന്നോടിയായി 25-ന് സ്കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും.
മന്ത്രി വി ശിവൻകുട്ടി വിളിച്ച് ചേർത്ത വിദ്യാർഥി, യുവജന, തൊഴിലാളി സംഘടന പ്രതിനിധി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശുചീകരണത്തിന് സംഘടനകളുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് മന്ത്രി അഭ്യർഥിച്ചു.