• Sat. Oct 19th, 2024
Top Tags

ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍

Bydesk

Mar 7, 2022

പത്തനംതിട്ട: അടൂരിൽ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. കടമ്ബനാട് തുവയൂര്‍ സ്വദേശികളായ ശ്രീനാഥ്, ശ്രീരാജ് എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് ഡിവൈഎഫ്‌ഐ അടൂര്‍ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം സുനില്‍ മാഞ്ഞാലിക്ക് വെട്ടേറ്റത്. വൈകുന്നേരം ആറരയോടെ മാഞ്ഞാലി ജംഗ്ഷനില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് സുനിലിന്‍റെ പുറത്തും മുതുകിലും ആഴത്തില്‍ വെട്ടിപരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസ് പ്രവത്തകരാണെന്നാണ് സിപിഎം ആരോപണം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *