കാഞ്ഞിരപ്പള്ളി: കുടുംബവഴക്കിനെ തുടര്‍ന്ന് സഹോദരന്റെ വെടിയേറ്റ് യുവാവ് മരിച്ചു. വെടികൊണ്ട മാതൃസഹോദരനും പരിക്കേറ്റു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്ബിനാല് രഞ്ജു കുര്യനാണ് (49 ) കൊല്ലപ്പെട്ടത്. പരിക്കേറ്റ മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്കറിയയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന പിസ്റ്റല്‍ എടുത്ത് ജോര്‍ജ് കുര്യന് സഹോദരനെയും അമ്മാവനെയും വെടിവെക്കുകയായിരുന്നു എന്നാണ് വിവരം. ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അറിയുന്നു.