• Sat. Oct 19th, 2024
Top Tags

പ്ലസ് ടു പരീക്ഷാ തിയതികളില്‍ മാറ്റം

Bydesk

Mar 10, 2022

തിരുവനന്തപുരം:  പ്ലസ് ടു പരീക്ഷ തീയതി പുനഃക്രമീകരിച്ചു. ഏപ്രില്‍ 18ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23 ശനിയാഴ്ച്ചയിലേക്ക് മാറ്റി. 20ന് നടക്കേണ്ട ഫിസിക്‌സ്, എക്കണോമിക്‌സ് പരീക്ഷകൾ 26ലേക്കും മാറ്റി. പരീക്ഷ സമയക്രമത്തില്‍ മാറ്റമില്ല.

ജെഇഇ പരീക്ഷ നടത്തുന്ന സാഹചര്യത്തിലാണ് ടൈം ടേബിൾ  പുനഃക്രമീകരിച്ചത്. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30നാണ് ആരംഭിക്കുന്നത്. ഏപ്രില്‍ 22ന് അവസാനിക്കുന്ന രീതിയിലായിരുന്നു നേരത്തെ പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്.

കേന്ദ്രീയ വിദ്യാലയങ്ങളുടെ  ഒന്നാം ക്ലാസിലേക്കുള്ള രജിസ്‌ട്രേഷന്‍ ഫെബ്രുവരി 28ന് ആരംഭിച്ചു. രക്ഷിതാക്കള്‍ക്ക് kvsonlineadmission.kvs.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ മാര്‍ച്ച് 21 വൈകുന്നേരം 7 മണി വരെ ലഭ്യമാണ്.

അപേക്ഷിക്കുന്നവിദ്യാര്‍ത്ഥിക്ക് 2022 മാര്‍ച്ച് 31ന് ആറ് വയസ്സ് പ്രായമുണ്ടായിരിക്കണം. ഏപ്രില്‍ 1ന് ജനിച്ചവര്‍ക്കും പ്രവേശനത്തിനായി രജിസ്റ്റര്‍ (register) ചെയ്യാം. ആദ്യ അഡ്മിഷന്‍ ലിസ്റ്റ് മാര്‍ച്ച് 25ന് പ്രസിദ്ധീകരിക്കും, അതിനുശേഷം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍ രണ്ടാമത്തേയും മൂന്നാമത്തേയും പട്ടിക യഥാക്രമം ഏപ്രില്‍ 1, 8 തീയതികളില്‍ പ്രഖ്യാപിക്കും.

ഒരു കുട്ടിക്ക് വേണ്ടി ഒരേ വിദ്യാലയത്തിലേക്ക് ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരേ കേന്ദ്രീയ വിദ്യാലയത്തില്‍ ഒരേ കുട്ടിക്കായി ഒന്നിലധികം രജിസ്‌ട്രേഷന്‍ ഫോമുകള്‍ സമര്‍പ്പിച്ചാല്‍, പ്രവേശന പ്രക്രിയയില്‍ അവസാന അപേക്ഷയായി മാത്രമേ പരിഗണിക്കൂ. രണ്ട് ഷിഫ്റ്റുകളുള്ള കേന്ദ്രീയ വിദ്യാലയത്തില്‍, പ്രവേശന ആവശ്യത്തിനായി ഓരോ ഷിഫ്റ്റും പ്രത്യേക വിദ്യാലയമായി കണക്കാക്കുമെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *