• Sat. Oct 19th, 2024
Top Tags

ചൈനയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

Bydesk

Mar 16, 2022

ബീജിംഗ്: ചൈനയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പതിമൂന്ന് നഗരങ്ങള്‍ ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്. രണ്ട് വര്‍ഷത്തിനിടെ ചൈനയിലെ ഏറ്റവും ഉയര്‍ന്ന കൊവിഡ് പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

മൂവായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലായിരുന്നു അദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. 2020 ഏപ്രില്‍ ആയപ്പോഴേക്കും രാജ്യത്ത് 85,000ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതിനുശേഷം രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി.

എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ രോഗവ്യാപനം വീണ്ടും രൂക്ഷമായി. ഫെബ്രുവരി 18 മുതല്‍ പ്രതിദിന കേസുകള്‍ മൂന്നക്കം കടന്നു. കഴിഞ്ഞ പത്ത് ദിവസങ്ങളായി രാജ്യത്ത് പ്രതിദിനം ശരാശരി 700 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും മരണസംഖ്യയില്‍ വര്‍ദ്ധനവുണ്ടായിട്ടില്ല.

ചൈനയില്‍ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളാണ് വ്യാപിക്കുന്നത്. പുതിയ വകഭേദങ്ങള്‍ ഉടലെടുക്കുമോ എന്ന ആശങ്ക ഗവേഷകര്‍ക്കിടെയിലുണ്ട്. കൊവിഡിന്റെ നാലാം തരംഗമാണോയിതെന്നും ആശങ്കയുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *