• Sat. Oct 19th, 2024
Top Tags

യു​ക്രെ​യ്നി​ല്‍ കൊ​ല്ല​പ്പെ​ട്ട വിദ്യാർത്ഥിയുടെ മൃ​ത​ദേ​ഹം നാട്ടിലെത്തിച്ചു

Bydesk

Mar 21, 2022

ബം​ഗ​ളൂ​രു: യു​ക്രെ​യ്നി​ല്‍ കൊ​ല്ല​പ്പെ​ട്ട ന​വീ​ന്‍ ശേ​ഖ​ര​പ്പ​യു​ടെ മൃ​ത​ദേ​ഹം ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ചു. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​മെ​ത്തി​ച്ച​ത്. ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. പി​ന്നീ​ട് ന​വീ​ന്‍റെ ജ​ന്മ​നാ​ടാ​യ ഹ​വേ​രി​യി​ലേ​ക്ക് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യി. ഖാ​ര്‍​കീ​വ് നാ​ഷ​ണ​ല്‍ മെ​ഡി​ക്ക​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ നാ​ലാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന ന​വീ​ന്‍ ശേ​ഖ​ര​പ്പ ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ബ​ങ്ക​റി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ന​വീ​ന്‍ ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​നാ​യി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു റ​ഷ്യ​ന്‍​സേ​ന​യു​ടെ ആ​ക്ര​മ​ണം. ഹാ​വേ​രി​യി​ലെ ച​ല്ല​ഗ​രെ​യി​ലെ വ​സ​തി​യി​ല്‍ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍​ക്കു​ശേ​ഷം മൃ​ത​ദേ​ഹം ദാ​വ​ന്‍​ഗ​രെ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​ക്കു ദാ​നം ചെ​യ്യാ​നാ​ണു തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ന​വീ​ന്‍റെ ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *