തൃശൂർ: ബസ് സ്കൂട്ടറില്‍ ഇടിച്ച് ബിരുദ വിദ്യാര്‍ഥിനി മരിച്ചു. തൃശൂര്‍ വല്ലച്ചിറ സ്വദേശിനി ലയ(22)ആണ് മരിച്ചത്.
കരുവന്നൂര്‍ ചെറിയ പാലത്തിന് സമീപം ഇന്ന് രാവിലെ പിതാവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെയാണ് അപകടം. പിതാവ് ഡേവിഡിന് പരിക്കേറ്റു.
തൃശൂര്‍ ഭാഗത്ത് നിന്നും വന്ന സ്കൂട്ടറില്‍ പിറകില്‍ നിന്നും വന്ന ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടറില്‍ നിന്നും ലയ റോഡിലേക്ക് വീണു.