ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എംപി. ഇക്കാര്യം സിപിഎമ്മിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂരിനും കെ.വി. തോമസിനും എഐസിസി അനുമതി നല്‍കിയിരുന്നില്ല. കെപിസിസി നിലപാട് എഐസിസി നേതൃത്വം അംഗീകരിക്കുകയായിരുന്നു. നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് അഭിപ്രായപ്പെട്ടിരുന്നു. വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്താല്‍ നടപടി എടുക്കുമെന്നും സുധാകരന് മുന്നറിയിപ്പ് നല്‍കിയിരുന്നു.