• Fri. Oct 18th, 2024
Top Tags

മലപ്പുറത്ത് ലോറി ബസിലിടിച്ച് അപകടം: ഒരാള്‍ മരിച്ചു

Bydesk

Mar 24, 2022

മലപ്പുറം: കൊണ്ടോട്ടിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

​ഗുരുതരമായി പരിക്കേറ്റ 25 വയസുള്ള വിജി മരിച്ചു. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരി ആണ്. മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഐ ദിൻ എന്ന ബസാണ് അപകടത്തിൽ പെട്ടത്.

രാവിലെ 6 മണിക്കാണ് അപകടമുണ്ടായത്.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ അമിത വേഗമാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ലോറി ഇടിച്ചതോടെ ബസ് മറിയുകയായിരുന്നു. ബസിന്റെ ഏറ്റവും മുന്‍വശത്താണ് വിജി ഇരുന്നിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *