• Fri. Oct 18th, 2024
Top Tags

സി.പി.ഐ(എം) 23-ാം പാര്‍ട്ടി കോഗ്രസ്സിന്റെ ഭാഗമായി ഏപ്രില്‍ 1 ന് റെഡ് ഫ്‌ളാഗ് ഡേയായി ആചരിക്കും എന്ന് എം വി ജയരാജൻ

Bydesk

Mar 25, 2022

സി.പി.ഐ(എം) 23-ാം പാര്‍ട്ടി കോഗ്രസ്സിന്റെ ഭാഗമായി ഏപ്രില്‍ 1 ന് റെഡ് ഫ്‌ളാഗ് ഡേയായി ആചരിക്കും. അന്നേദിവസം കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളായ അബു മാസ്റ്ററും, ചാത്തുക്കുട്ടിയും ബ്രിട്ടീഷ് പോലീസിന്റെ വെടിയേറ്റ് മരിച്ച് വീണ തലശ്ശേരി ജവഹര്‍ഘട്ടില്‍ നിന്നും കണ്ണൂര്‍ കാല്‍ടെക്‌സിലെ എ.കെ.ജി പ്രതിമ വരെ 23 കീലോമീറ്റര്‍ നീളത്തില്‍ ദേശീയപാതയില്‍ തുടര്‍ച്ചയായി റെഡ് ഫ്‌ളാഗ് ഉയര്‍ത്തിപ്പിടിക്കും. ഇതിന് പുറമെ കരിവെള്ളൂര്‍ രക്തസാക്ഷി സ്മാരകം മുതല്‍ മാഹി പൂഴിത്തലയില്‍ പ്രത്യേകം ഒരുക്കു ചെറുകല്ലായി രക്തസാക്ഷി കവാടം വരെ ഇടവിട്ട് 53 പ്രധാന കേന്ദ്രങ്ങളില്‍ 150 മീറ്റര്‍ വീതം നീളമുള്ള ചെങ്കൊടിയേന്തിക്കൊണ്ട് ജനങ്ങള്‍ അണിനിരക്കും. ഫലത്തില്‍ ചങ്ങല പോലെയായിരിക്കും ആ പരിപാടി. ഇന്ത്യയില്‍ ഇത്രയും നീളമുള്ള കൊടി ഉയര്‍ത്തിപ്പിടിച്ച മറ്റൊരു പരിപാടിയും രാജ്യത്ത് നടന്നിട്ടില്ല. ആകെ ദേശീയപാതയില്‍ ചെങ്കൊടിയേന്തുന്നത് 82 കീലോമീറ്റര്‍ നീളത്തിലാണ്. അതുകൊണ്ട് തന്നെ. ഈ പരിപാടി ചരിത്ര സംഭവമായി മാറും. ഈ പരിപാടിയില്‍ പാര്‍ട്ടി നേതാക്കളും, പ്രവര്‍ത്തകരും, ജനങ്ങളും അണിനിരക്കും.
മാര്‍ച്ച് 29 കയ്യൂര്‍ രക്തസാക്ഷിദിനത്തിലാണ് പതാകദിനമായി ആചരിക്കുത്. അന്ന് ജില്ലാ-ഏരിയാ-ലോക്കല്‍-ബ്രാഞ്ച് തലം വരെയുള്ള എല്ലാ പാര്‍ട്ടി ഘടകങ്ങളുടെ കേന്ദ്രങ്ങളിലും പാര്‍ട്ടി മെമ്പര്‍മാരുടെയും, അനുഭാവി ഗ്രൂപ്പ് മെമ്പര്‍മാരുടെയും വീടുകളില്‍ ചെങ്കൊടി ഉയര്‍ത്തും. വീടുകളില്‍ രാവിലെ 7 മണിക്കും, മറ്റ് കേന്ദ്രങ്ങളില്‍ 8 മണിക്കുമായിരിക്കും പരിപാടി.
മാര്‍ച്ച് 27 ന് രാവിലെ 6 മണി മുതല്‍ പൊതുസമ്മേളന നഗരിയായ കണ്ണൂര്‍ സ്റ്റേഡിയം ഗ്രൗണ്ട് പാര്‍ട്ടി പ്രവര്‍ത്തകന്‍മാര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തും. മാര്‍ച്ച് 20 ന് ജില്ലയിലെ എല്ലാ പാര്‍ട്ടി ബ്രാഞ്ചുകളിലും ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനം നേരത്തെ നടത്തിയിരുു.
മാര്‍ച്ച് 30, ഏപ്രില്‍ 3 തീയ്യതികളില്‍ കണ്ണൂരില്‍ വിളംബര ജാഥ സംഘടിപ്പിക്കും.
26 സെമിനാറുകളാണ് നിശ്ചയിച്ചിരുത്. അതില്‍ 15 സെമിനാറുകളും ജനപങ്കാളിത്തത്തോടെയാണ് നടന്നത്. ചിലയിടങ്ങളില്‍ ബഹിഷ്‌കരണ അഹ്വാനം നടത്തിയ രാഷ്ട്രീയ പാര്‍ട്ടിയുടെ അണികളും പങ്കെടുത്തിരുന്നു.. മാര്‍ച്ച് 25,26 തീയ്യതികളില്‍ മൂ് സെമിനാറുകള്‍ നടു. 25 ന് മാത്തിലില്‍ തൊഴിലില്ലാഴ്മയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമീപനവും എ വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.. 25 ന് പഴയങ്ങാടിയില്‍ പരിസ്ഥിതി-മനുഷ്യന്‍-വികസനം എ വിഷയത്തെക്കുറിച്ച് മുന്‍ എം.പിയും സി.ഐ.ടി.യു അഖിലേന്ത്യ നേതാവുമായ കെ ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. 26 ന് ചക്കരക്കല്ലില്‍ നടക്കു മാധ്യമ സമ്മേളനം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാറാണ് ഉദ്ഘാടനം ചെയ്യുന്നത്. 27 ന് 3 മണിക്ക് കണ്ണൂര്‍ ടൗൺ സ്‌ക്വയറില്‍(സി എച്ച് കണാരന്‍ നഗര്‍) നടക്കുന്ന യൂത്ത് പ്രൊഫഷണല്‍ മീറ്റ് സ്പീക്കര്‍ എം പി രാജേഷ് ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡണ്ട് എ എ റഹീം, കേരള പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്ക് സംസ്ഥാന പ്രസിഡണ്ട് ഡോ. വി ജി പ്രദീപ്കുമാര്‍, സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റിയംഗം ഡോ. ചിന്ത ജോറോം എിവര്‍ പങ്കെടുക്കും. 27 ന് കൂത്തുപറമ്പില്‍ നടക്കു സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക നായകരായ എം മുകുന്ദന്‍, അശോകന്‍ ചരുവില്‍, ഡോ.ഖദീജ മുംതാസ് എന്നിവര്‍ പങ്കെടുക്കും. മാര്‍ച്ച് 30 ന് വൈകുരേം 4 മണിക്ക് തലശ്ശേരിയില്‍ നടക്കുന്ന പ്രവാസി സമ്മേളനം മുന്‍ സ്പീക്കറും, നോര്‍ക്ക വൈസ് ചെയര്‍മാനുമായ പി ശ്രീരാമകൃഷ്ണനും, ഇരിട്ടിയില്‍ വൈകുന്നേരം 4 മണിക്ക് നടക്കുന്ന കര്‍ഷക സെമിനാര്‍ കിസാന്‍ സഭ അഖിലേന്ത്യ പ്രസിഡണ്ട് ഡോ. അശോക് ധാവ്‌ളെ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 2 ന് രാവിലെ 10.30 ന് ധര്‍മ്മശാലയില്‍ ശാസ്ത്രമേള കോട്ടയം എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സലറും, ശാസ്ത്രഞ്ജനുമായ ഡോ. സാബു തോമസ്സും, 3 ന് വൈകുരേം 5 മണിക്ക് സമാപന സമ്മേളനം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവും ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം നടക്കുന്ന സമയത്താണ് മുഖ്യ സെമിനാറുകള്‍ നടക്കുന്നത്. അതില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *