• Fri. Oct 18th, 2024
Top Tags

സത്യസന്ധവും ധാർമ്മികവുമായ പത്രപ്രവർത്തന ശൈലി രൂപപ്പെടുത്തുവാൻ ശ്രമിക്കണം. രമേശ് പറമ്പത്ത് എംഎൽഎ.

Bydesk

Mar 29, 2022

സത്യസന്ധവും ധാർമ്മികവുമായ പത്രപ്രവർത്തന ശൈലി രൂപപ്പെടുത്തുവാൻ ശ്രമിക്കണമെന്നും സി. എച്ച്. ഗംഗാധരനെപ്പോലുള്ള ത്യാഗോജ്വലമായ പത്രപ്രവർത്തനം നടത്തിയവരുടെ പാത പിൻതുടരുവാൻ മാധ്യമപ്രവർത്തകർക്ക് കഴിയണമെന്നും രമേശ് പറമ്പത്ത് എംഎൽഎ പറഞ്ഞു.

കേരളത്തിലെ പത്ര-ദൃശ്യ- ഡിജിറ്റൽ മാധ്യമ പ്രവർത്തകരുടെ അംഗീകൃത ട്രേഡ് യൂണിയനായ കേരള മീഡിയാ പേഴ്സൺസ് യൂണിയൻ (കെഎംപിയു) കണ്ണൂർ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മാഹി ശ്രീനാരായണ ബിഎഡ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ സംഘാടക സമിതി ചെയർമാൻ പളളിയൻ പ്രമോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കോർ കമ്മിററിയംഗം ടി.വി.വിജയൻ പതാക ഉയർത്തിയതോടെയാണ് കൺവെൻഷന് തുടക്കമായത്. സിനിമാ താരം സൂശീൽ കുമാർ മുഖ്യാതിഥിയായിരുന്നു. ഐഡി കാർഡ് വിതരണവും മുഖ്യ പ്രഭാഷണവും സംസ്ഥാന കോർ കമ്മിറ്റിയംഗം വി.സെയ്ത് നിർവ്വഹിച്ചു.

ടി.പി.ശ്രീധരൻ (സിഐടിയു), ജ്യോതിർ മനോജ് (ബിഎംഎസ്), പി.ജനാർദ്ദനൻ (ഐഎൻടിയുസി), എൻ.പ്രദീപൻ (സിഡബ്ല്യുയു), കണ്ട്യൻ സുരേഷ് ബാബു (എഐടിയുസി), കോർ കമ്മിറ്റിയംഗങ്ങളായ പീറ്റർ ഏഴിമല ടി.വി. വിജയൻ എന്നിവർ പ്രസംഗിച്ചു.  സംഘാടക സമിതി കൺവീനർ ഉസീബ് ഉമ്മലിൽ സ്വാഗതവും കെഎംപിയു ജില്ലാ കമ്മിറ്റിയംഗം ആൻ്റണി റോമി നന്ദിയും പറഞ്ഞു.

ചടങ്ങിനോടനബന്ധിച്ച് മാഹിയുടെ ചരിത്രകാരനും മാധ്യമ പ്രവർത്തകനുമായ സി.എച്ച്. ഗംഗാധരൻ്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും അദ്ദേഹത്തിൻ്റെ പത്നി ശാരദ ടീച്ചറെ ആ ദരിക്കുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *