• Fri. Oct 18th, 2024
Top Tags

ബോംബുകൾ കണ്ടെത്തി

Bydesk

Mar 30, 2022

പാനൂരിൽ ഇടവേളയില്ലാതെ ബോംബ് നിർമ്മാണം തകൃതി. ചെണ്ടയാട് നടമ്മലിൽ നിന്ന് 2 സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. പ്രദേശത്തെ കലുങ്കിനിടയിൽ പ്ലാസ്റ്റിക്ക് ബോട്ടിലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. നാട്ടുകാർ കണ്ടതിനെ തുടർന്ന് പോലീസിൽ വിവരമറിയികുകയായിരുന്നു. തുടർന്ന് പാനൂർ എസ്.എച്ച്.ഒ എം പി ആസാദും സംഘവും സ്ഥലത്തെത്തി ബോംബുകൾ കസ്റ്റഡിയിൽ എടുത്തു. ഇവ അടുത്ത കാലത്ത് നിർമ്മിച്ചവയാണെന്നാണ് സംശയം ബോംബുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ പോലീസ് പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തി. ബോംബ് സ്ക്വാഡിൻ്റെ സഹായത്തോടെ നടന്ന പരിശോധനയിൽ കൂടുതലായൊന്നും കണ്ടെത്താനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *