• Fri. Oct 18th, 2024
Top Tags

പരീക്ഷാച്ചൂടിൽ ജില്ല

Bydesk

Mar 31, 2022

കണ്ണൂർ∙  രണ്ടാം വർഷ ഹയർ സെക്കൻ‍ഡറി പരീക്ഷയ്ക്ക് ജില്ലയിൽ റജിസ്റ്റർ ചെയ്തത് 33593 വിദ്യാർഥികൾ. 16627 പെൺകുട്ടികളും 16966 ആൺകുട്ടികളുമാണു പരീക്ഷയ്ക്കുള്ളത്. റഗുലർ വിഭാഗത്തിൽ 30392 പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 15553 പെൺകുട്ടികളും 14839 ആൺകുട്ടികളും ഇതിൽ ഉൾപ്പെടുന്നു. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 2129 പേരും റജിസ്റ്റർ ചെയ്തു.

863 പെൺകുട്ടികളും 1266 ആൺ കുട്ടികളും ഇതിൽ റജിസ്റ്റർ ചെയ്തവരാണ്. 1072 പേരാണ് ജില്ലയിൽ പ്രൈവറ്റായി പരീക്ഷ എഴുതുന്നത്. 211 പെൺകുട്ടികളും 861 ആൺ കുട്ടികളും ഈ വിഭാഗത്തിൽ പരീക്ഷയ്ക്കുണ്ട്. ജില്ലയിലെ 157 ഹയർ സെക്കൻ‍ഡറി സ്കൂളുകളാണു പരീക്ഷാ കേന്ദ്രങ്ങൾ. ഏപ്രിൽ 26 നു പരീക്ഷ അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷ മേയ് 3 മുതൽ നടക്കും.

ജില്ലയിൽ  എസ്എസ്എൽസി പരീക്ഷ എഴുതുന്നവർ 35,899 

കണ്ണൂർ∙  എസ്എസ്എൽസി പരീക്ഷയ്ക്ക് ജില്ലയിൽ റജിസ്റ്റർ ചെയ്തത് 35899 പേർ. ഇതിൽ 17357 പെൺകുട്ടികളും 18542 ആൺ കുട്ടികളും ഉൾപ്പെടുന്നു. ഇതിനു പുറമേ പ്രൈവറ്റായി 8 പെൺകുട്ടികളും 30 ആൺകുട്ടികളും പരീക്ഷ എഴുതാനുണ്ട്. 190 കേന്ദ്രങ്ങളിലാണ് പരീക്ഷ. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലാണ്.

14711 പേർ ഇവിടെ പരീക്ഷയ്ക്കുണ്ട്. ജില്ലയിൽ കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തുന്നത് കടമ്പൂർ ഹയർ സെക്കൻ‍ഡറി സ്കൂളിലാണ്. 1234 പേരാണ് ഇവിടെ നിന്നു പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതുന്നത് കോടിയേരി ഓണിയൻ എച്ച്എസ്എസിൽ നിന്നാണ്. 11 പേർ മാത്രമാണ് ഇവിടെ പരീക്ഷയ്ക്ക്. പരീക്ഷയെഴുതാൻ പ്രയാസമുള്ള 800 വിദ്യാർഥികൾക്ക് സഹായികളെ അനുവദിച്ചിട്ടുണ്ട്.

പരീക്ഷാ നടത്തിപ്പിനു 200 ചീഫുമാരും 2500 ഇൻവിജിലേറ്റർമാരും ഉണ്ട്. ചോദ്യപേപ്പറുകൾ തരം തിരിച്ച് ബാങ്കുകളിലും ട്രഷറികളുമാണു സൂക്ഷിച്ചിട്ടുള്ളത്. പരീക്ഷാ ദിവസം രാവിലെ ചോദ്യപേപ്പറുകൾ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കും. ഡിപിഐയുടെ സംസ്ഥാനതല സ്ക്വാഡ്, ഡിഡിഇയുടെ സ്ക്വാഡ്, ഡിഇഒമാരുടെ സ്ക്വാഡ് എന്നിങ്ങനെ പരീക്ഷ നടത്തിപ്പ് പരിശോധനയ്ക്ക് സ്ക്വാഡുകൾ കേന്ദ്രങ്ങളിലെത്തും. ഏപ്രിൽ 29നു പരീക്ഷ സമാപിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *