പ്രഭാത വ്യായാമത്തിനിടെ കുഴഞ്ഞു വീണു മരിച്ചു.


ഇരിട്ടി: പ്രഭാത വ്യായാമത്തിനിടെ കുഴഞ്ഞു വീണു മരിച്ചു.മാടത്തിയിൽ എടൂർ റോഡിലെ ബസ് സ്റ്റോപ്പിനു സമീപം അനന്യ നിവാസിൽ അഡ്വ.ടി.സുരേഷ് ബാബു (61) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്നു രാവിലെ 6 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപം പ്രഭാത വ്യായാമത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ കൃഷ്ണൻ്റെയും മാതു വിൻ്റെയും മകനാണ്
റിട്ട. പഞ്ചായത്ത് യു.ഡി.ക്ലർക്ക് ആയിരുന്നു.20 വർഷത്തോളം
എയർഫോർസിൽ ജോലി ചെയ്ത ശേഷം നിയമ പഠനം പൂർത്തിയാക്കി കൂത്തുപറമ്പ് ബാറിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് പഞ്ചായത്ത് സർവീസിൽ ജോലിയിൽ പ്രവേശിച്ചത് മുഴക്കുന്ന്, പടിയൂർ ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്തിട്ടുണ്ട് പായം പഞ്ചായത്തിൽ നിന്ന് യു.ഡി.ക്ലർക്ക് ആയാണ് സർവീസിൽ നിന്നും വിരമിച്ചത്

ഭാര്യ: രജിന
മക്കൾ: അശ്വിൻ (ആസ്ട്രേലിയ), അനന്യ (ബംഗലുരു)
മരുമകൾ: സ്വാധീന്ത

സഹോദരങ്ങൾ: അഡ്വ.സുനിൽകുമാർ, പരേതരായ ഗോവിന്ദൻ, രവീന്ദ്രൻ, വിജയൻ

നാളെ വൈകിട്ടോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിനു ശേഷം ശനിയാഴ്ച്ച രാവിലെ 10 മണിയോടെ സംസ്ക്കരിക്കും


Leave a Reply

Your email address will not be published. Required fields are marked *