• Sat. Sep 21st, 2024
Top Tags

newsdesk

  • Home
  • നവകേരള സദസ്സ്; കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു

നവകേരള സദസ്സ്; കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു

നവകേരളസദസ്സിന്റെ ഭാ​ഗമായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ ചീഫ് സെക്രട്ടറി വി വേണുവിന് കമ്മീഷൻ നോട്ടീസ് അയച്ചു. അഞ്ച് ദിവസത്തിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. മുദ്രാവാക്യം വിളിപ്പിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും…

ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടണം; ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പനിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആർആർടി, ഐഡിഎസ്പി യോഗങ്ങൾ ചേർന്ന് നടപടികൾ സ്വീകരിക്കാനും നിർദേശം…

സംസ്ഥാനത്ത് മഴ തുടരും

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. നിലവിലെ മുന്നറിയിപ്പ് പ്രകാരം ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞദിവസങ്ങളിൽ അതിശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. മാലിദ്വീപ് മുതൽ…

ജസ്റ്റിസ് ഫാത്തിമ ബീവി അത്യപൂര്‍വ വ്യക്തിത്വം: അഡ്വ. പി. സതീദേവി

കേരളീയ സമൂഹത്തില്‍ നടമാടിയിരുന്ന യാഥാസ്ഥിതിക മനോഭാവത്തിനെതിരേ പൊരുതി മുന്നേറി വിജയം കൈവരിച്ച അത്യപൂര്‍വ വ്യക്തിത്വത്തിന് ഉടമയായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവിയെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അനുസ്മരിച്ചു. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ്, തമിഴ്‌നാടിന്റെ പ്രഥമ വനിതാ ഗവര്‍ണര്‍,…

ഭരണങ്ങാനത്ത് ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനച്ചിലാറില്‍നിന്ന് കണ്ടെത്തി.

കോട്ടയം ഭരണങ്ങാനത്ത് ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പൊരിയത്ത് സിബിച്ചന്റെ മകള്‍ ഹെലൻ അലക്സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഏറ്റുമാനൂരിനു സമീപം മീനച്ചിലാര്‍ വേണാട്ടുമാലി കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെ ചിറ്റാനപ്പാറയ്ക്ക് സമീപമാണ് സംഭവം.…

മാലോം തളിർ ഫെസ്റ്റ് ജനുവരിയിൽ

വെള്ളരിക്കുണ്ട് : മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ തളിർ ഫെസ്റ്റ് 2024 ജനുവരി 12 മുതൽ 21 വരെ നടക്കും. കാർഷിക പ്രദർശനങ്ങൾ, പുഷ്‌പഫല പ്രദർശനങ്ങൾ, കരകൗശല പുരാവസ്തു പ്രദർശനം, അക്വാറ്റിക്കോ, മാജിക്ക്ഷോ എന്നിവയ്ക്കൊപ്പം അമ്യൂസ്മെന്റ് ഇനങ്ങളും പ്രദർശന വിൽപ്പന സ്റ്റാളുകളുമുണ്ടാകും.…

എയ്യൻകല്ല് ക്വാറിയിൽ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പരിശോധന

ചെറുപുഴ : പ്രാപ്പൊയിൽ എയ്യൻകല്ല് ക്വാറിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനീയർ എം.എ.ഷിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഒരുവർഷമായി ക്വാറി പ്രവർത്തിക്കുന്നില്ല. ക്വാറി മാനേജ്മെന്റ് നൽകിയ അപേക്ഷയെത്തുടർന്നാണ്…

എസ്. ശ്രീശാന്തിനെതിരെ കണ്ണൂരില്‍ വഞ്ചനാക്കേസ്, 18,70,000 തട്ടി; വില്ല നിര്‍മിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു

കണ്ണൂര്‍ : മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കൊല്ലൂരില്‍ വില്ല നിര്‍മിച്ച്‌ നല്‍കാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്…

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മുസ്ലിം വിഭാഗത്തില്‍ നിന്നുള ആദ്യ ഗവര്‍ണര്‍ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്‌നാട് ഗവര്‍ണറായിരുന്നു. 1927 ഏപ്രില്‍ 30നാണ് ജനനം. 1950…

ഉപ ജില്ലാ കലോത്സവം, സമ്മാനവിതരണത്തിനിടെ സദസിനിടയിൽ പടക്കം പൊട്ടി; പിന്നെ നടന്നത് കൂട്ടത്തല്ല്, ലാത്തിവീശി പൊലീസ്

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ഉപജില്ലാ കലോത്സവത്തിനിടെ അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ കൂട്ടത്തല്ല്. വിജയാഹ്ലാദത്തിനിടെ സദസ്സിനിടയിലേക്ക് പടക്കമെറിഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. കണ്ടാൽ അറിയാവുന്ന ആളുകൾക്കെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. മണ്ണാർക്കാട് ഡി എച്ച് എസ് എസില്‍…